ABOUT
കണ്ണൂര്‍ ജില്ലയിലെ മാടായി കാവിന്റെയും, മാടായി വടുകുന്ദ ശിവ ക്ഷേത്രത്തിന്റെയും താഴ്‌വരയിലാണ്
മാടായി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
2002 സെപ്റ്റംബര്‍ മാസം ക്ഷേത്രനിർമ്മാണം ആരംഭിച്ചു. 2011ല്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിച്ചു.
2011 ഏപ്രില്‍ 26ന് പ്രതിഷ്ഠാകര്‍മ്മം നടന്നു.
തുടര്‍ന്ന് ഏപ്രിൽ 27ന് ആദ്യ കളിയാട്ടം നടത്തുകയും ചെയ്തു.
ആദ്യത്തെ തിരുമുടി 2011 മെയ് 1ാം തിയതി(മേടമാസം 17) ആയിരുന്നു.
- ക്ഷേത്ര തന്ത്രി : ശ്രീ നടുവത്ത് പുടയൂർ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി
- നിലവിലെ ക്ഷേത്ര ആചാര്യ സ്ഥാനികര്‍ :
- പുതിയ വീട്ടില്‍ ശ്രീധരന്‍ (അന്തിത്തിരിയന്‍)
- അനില്‍ കുമാര്‍ (കോമരം :പുലിയൂര്‍ കാളി)
POOJA
കാവിലെ തെയ്യങ്ങൾ
മുച്ചിലോട്ട് ഭഗവതി

കണ്ണങ്ങാട്ട് ഭഗവതി

വിഷ്ണുമൂർത്തി
നരമ്പിൽ ഭഗവതി
പുലിയൂര്‍ കാളി

വെള്ളാട്ടം പുലിയൂര്‍ കണ്ണന്‍

വെള്ളാട്ടം കരിവേടന്‍

പുലിയൂര്‍ കണ്ണന്‍

കരിവേടന്‍
Important Temples Near Us
മാടായിക്കാവ്
ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ശാക്തേയകാവുകളിൽ ഒന്നാണ് മാടായിക്കാവ്. ആരാധനാരീതി അനുഷ്ഠാനങ്ങൾ എന്നിവയിലൊക്കെ വ്യത്യസ്തത പുലർത്തുന്ന കാവിൽ ചരിത്രപരമായും വളരെ പ്രത്യേകതകൾ ഉണ്ട്. മാടായി തിരുവർക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീർത്തതാണ്. ക്ഷേത്രത്തിന്റെയും കാവിന്റെയും സ്വഭാവം സൂക്ഷിക്കുന്ന മാടായിക്കാവിൽ ചുറ്റമ്പലത്തിനു പുറത്തായി കലശത്തിൻ നാൾ എട്ടു തെയ്യങ്ങൾ കെട്ടിയാടിക്കാറുണ്ട്. തിരുവർക്കാട്ട് ഭഗവതി, സോമേശ്വരി, കളരിയിൽ ഭഗവതി, ചുഴലി ഭഗവതി, പാടിക്കുറ്റി ഭഗവതി, വീരചാമുണ്ഡി, വേട്ടുവച്ചേകവർ, ക്ഷേത്രപാലകൻ എന്നിവയാണ് തെയ്യക്കോലങ്ങൾ.

മാടായി വടുകുന്ദ ശിവക്ഷേത്രം
മാടായി വടുകുന്ദ ശിവക്ഷേത്രം നിർമ്മിച്ചത് കോലത്തിരി രാജാക്കന്മാരാണെന്ന് കരുതപ്പെടുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തില്‍ തകർക്കപെട്ട ക്ഷേത്രം, പിന്നീട് പുനര്‍നിർമ്മിക്കുകയായിരുന്നു. കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമത്തിൽ ഉള്ള മാടായിപ്പാറ എന്ന പീഠഭൂമിക്കു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാടായിപ്പാറയുടെ തെക്കു-വടക്ക് മൂലയിൽ സ്വയംഭൂവായി വന്ന ശിവലിംഗം കണ്ട് ഇവിടെ ശ്രീ വടുകുന്ദ ശിവക്ഷേത്രം നിർമ്മിച്ചു എന്നാണ് വിശ്വാസം..

മാടായി ശ്രീ ഗണപതി മണ്ഡപം
മാടായിതെരു ശ്രീ ഗണപതി മണ്ഡപം പഴയങ്ങാടി റെയിൽവേ സ്റ്റേഷനില്‍ നിന്നും 120 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗണപതി മണ്ഡപത്തില്‍ നിന്നും ഒരു വിളിപാട് അകലെയാണ് മാടായി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. ഗണപതി ഭഗവാനാണ് മുഖ്യ പ്രതിഷ്ഠാ. ശിവരാത്രിയാണ് പ്രധാന ആരാധന ദിവസം.

തൂണോളി തറവാട് നാഗസ്ഥാനം
തൂണോളി തറവാട്ടിലെ പൂര്‍വ്വികന്മാരുടെ കാലത്ത് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് പ്രതിഷ്ഠാപിതമായ ഒരു നാഗസ്ഥാനം താവഴി തറവാടായ, മാടായി ശ്രീ ഗണപതി മണ്ഡപത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് നില കൊള്ളുന്നത്.
1971ല്‍ ശില്പിയുടെ കൈകണക്കു പ്രകാരം തറ പുനര്‍നിര്‍മ്മിച്ചു. പാമ്പുംമേക്കാട് ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മികത്ത്വത്തിൽ
നാഗരാജാവ്, നാഗയക്ഷി, ചിത്രകൂടം എന്നീ സാന്നിധ്യങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.
കുംഭമാസത്തിലെ ആയില്യമാണ് പ്രധാന ആരാധന ദിവസം.
തൂണോളി തറവാട് നാഗസ്ഥാനത്തിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന തൂണോളി തറവാട്ടില്‍ എല്ലാ വര്‍ഷവും കളിയാട്ടം നടത്തി വരുന്നു.
പൊയ്യക്കൽ ഭഗവതിയാണ് ധർമ്മ ദൈവം.
മറ്റു തെയ്യങ്ങൾ: കരിയാപ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികന്‍.

മാടായി ശ്രീ കൂറുംബ കാവ്
ശ്രീ കൂറുംബ കാവ് പഴയങ്ങാടി റെയിൽവേ സ്റ്റേഷനില്‍ നിന്നും 100 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ശ്രീ കൂറുംബ ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ. പണ്ട് ഇന്ന് കാണുന്ന സ്ഥാനത്ത് അല്ല കാവ് സ്ഥിതി ചെയ്തിരുന്നത്, അല്പം അകലെ ആയിരുന്നു
1886 മാടായിയെ കീറി മുറിച്ച് കൊണ്ട് വെള്ളക്കാര്‍
റെയിൽവേ ലൈന്‍ നടപ്പാക്കിയപ്പോഴാണ്
കാവിന്റെ സ്ഥാനം
മാറ്റി നിശ്ചയിക്കേണ്ടി വന്നത് എന്ന് പഴമക്കാരുടെ മൊഴികളും ചരിത്ര രേഖകളും സാക്ഷ്യപ്പെടുത്തുന്നു.
കാവിലെ തെയ്യങ്ങൾ: പുതിയ ഭഗവതി, ഗുളികൻ, കുണ്ടോർ ചാമുണ്ഡി, കുറുത്തി,മടയിൽ ചാമുണ്ഡി.

ഇട്ടമ്മല്‍ ശ്രീ പുതിയ ഭഗവതി കാവ്
ഇന്ന് കാണുന്ന സ്ഥാനത്ത് അല്ല ഇട്ടമ്മല്‍ ശ്രീ പുതിയ ഭഗവതി കാവ് സ്ഥിതി ചെയ്തിരുന്നത്. ബ്രിട്ടീഷ്കാരുടെ ഭരണ കാലത്ത് റെയിൽവേലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി സ്ഥലമേറ്റെടുത്തപ്പോൾ
കാവും അതിൽ ഉള്‍പ്പെട്ടു പോയി.
ദേവിയെ പ്രാര്‍ത്ഥിച്ചു ഉറങ്ങാന്‍ കിടന്ന തന്ത്രിക്ക് ചില അടയാളങ്ങള്‍ കാണിച്ച് കൊടുത്തുവത്രേ.
കാവ് നില നിന്നിരുന്ന സ്ഥലം കണ്ടെത്തിയ താന്ത്രികന്‍ തറവാട്ടുകാരുടെ സഹായത്തോടെ വിധി പ്രകാരം ദേവിയെ ആവാഹിച്ച് ഇന്ന് കാണുന്ന ക്ഷേത്രത്തില്‍ കുടിയിരുത്തി.
കളിയാട്ട നാളുകളില്‍
പുതിയ ഭഗവതി, തൊണ്ടച്ചന്‍, ഒറ്റക്കോലം(വിഷ്ണുമൂര്‍ത്തി), വീരന്‍, വീരര്‍കാളി, ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടിക്കുന്നു.
